Headlines

ഖത്തറിൽ വർക്ക് പെർമിറ്റ്, റിക്രൂട്ട്മെന്റ് സേവനങ്ങൾ: ഇന്ന് മുതൽ ഫീസ് പ്രാബല്യത്തിൽ

ഖത്തറിൽ വർക്ക് പെർമിറ്റുകൾ, തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ, വിവിധ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള തൊഴിൽ മന്ത്രാലയ സേവനങ്ങൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കി തുടങ്ങും. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ (തീരുമാനം നമ്പർ – 32) ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ, ഇന്ന് മുതൽ ഈ സേവനങ്ങൾക്ക് പണം നൽകേണ്ടിവരും.

ഫീസ് നിരക്കുകളും നിയമത്തിലെ പ്രധാന വ്യവസ്ഥകളും

വർക്ക് പെർമിറ്റുകൾ: പുതിയ പെർമിറ്റുകൾ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയവ മാറ്റിസ്ഥാപിക്കുന്നതിനും പ്രതിവർഷം 100 ഖത്തർ റിയാൽ (ഏകദേശം 2,435 ഇന്ത്യൻ രൂപ) ആണ് ഫീസ്. ഈ ഫീസ് തൊഴിലാളികൾ, അവരുടെ പങ്കാളികൾ/ബന്ധുക്കൾ, റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾ എന്നിവർക്ക് ബാധകമാണ്.

വിദേശ റിക്രൂട്ട്മെന്റ് ലൈസൻസുകൾ: ഈ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനും 2,000 ഖത്തർ റിയാൽ (ഏകദേശം 48,700 ഇന്ത്യൻ രൂപ) ആണ് ഫീസ്. ലൈസൻസ് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താൽ അത് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഫീസ് 1,000 ഖത്തർ റിയാൽ (ഏകദേശം 24,350 ഇന്ത്യൻ രൂപ) ആയിരിക്കും.

രേഖകൾ സാക്ഷ്യപ്പെടുത്തൽ: തൊഴിൽ കരാറുകൾ, സർട്ടിഫിക്കറ്റുകൾ, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സീലുകൾ വയ്ക്കൽ തുടങ്ങിയ തൊഴിൽ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്ന മറ്റ് രേഖകൾക്ക് 20 ഖത്തർ റിയാൽ (ഏകദേശം 480 ഇന്ത്യൻ രൂപ) ഫീസ് നൽകണം.

ഈ വർക്ക് പെർമിറ്റ് ഫീസ് തൊഴിലാളികൾക്കും അവരുടെ പങ്കാളികൾക്കോ ബന്ധുക്കൾക്കോ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്കോ ബാധകമാണ്

ചില വിഭാഗക്കാരെ ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ ഇവരാണ്:

ഖത്തറി പൗരന്മാർ.

ഖത്തറി പൗരത്വമുള്ള സ്ത്രീകളുടെ മക്കൾ.

ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) പൗരന്മാർ.

Leave a Reply