തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർസത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ്് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങി മരണത്തിന്റെ കാരണം എന്താണെന്നറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

