ദുബായിലെ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുകയും സാമൂഹിക ഐക്യവും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതിനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ് – ദുബായ് (ജി.ഡി.ആർ.എഫ്.എ)യും ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് എൽ.എൽ.സി.യും തമ്മിൽ ധാരണാപത്രം (MoU)ഒപ്പുവച്ചു.ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂവും,ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്
ദുബായ് സാമ്പത്തിക അജണ്ടയായ “D33” ലക്ഷ്യങ്ങൾകൈവരിക്കുന്നതിലും യുഎഇയുടെ സമഗ്രമായ വളർച്ചാ ദർശനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ദിശയിലാണ് ഈ തന്ത്രപരമായ പങ്കാളിത്തം. ദുബായിലെ വിവിധ തൊഴിലാളി സമൂഹങ്ങളിൽ ക്ഷേമവും സാമൂഹിക സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കാനും, പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിയമപരമായ അവസ്ഥയും ജീവിത നിലവാരവും മെച്ചപ്പെടുത്താനും സഹകരണമുണ്ടാകും.
ധാരണാപത്രം അനുസരിച്ച്, ട്രാൻസ്‌ഗാർഡ് ഗ്രൂപ്പും ജി.ഡി.ആർ.എഫ്.എയും ചേർന്ന് വാർഷിക ക്ഷേമ സംരംഭങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. തൊഴിലാളി അവകാശങ്ങളെയും നിയമ ബോധവത്കരണത്തെയും മുൻനിർത്തി പരിശീലന, അറിവ് പങ്കിടൽ പരിപാടികളും സംഘടിപ്പിക്കും.ട്രാൻസ്‌ഗാർഡിന്റെ വ്യാപകമായ മാനവശേഷി സേവനങ്ങളും, ജി.ഡി.ആർ.എഫ്.എയുടെ പ്രവാസി കാര്യങ്ങളിലെ വൈദഗ്ധ്യവും സംയോജിപ്പിച്ച് ദുബായുടെ തൊഴിൽ മേഖലയ്ക്ക് കൂടുതൽ കാര്യക്ഷമതയും മനുഷ്യാനുകൂലതയും നൽകുക എന്നതാണ് ലക്ഷ്യം.

സാമൂഹിക വികസനത്തിന് സഹായകമാകുന്ന പങ്കാളിത്തങ്ങളാണ് ദുബായുടെ വളർച്ചയുടെ അടിസ്ഥാനം. ഈ ധാരണാപത്രം യുഎഇയുടെ ഉൾക്കൊള്ളുന്ന വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും ദർശനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കരാറെന്ന് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ദുബായ് നൂതനതയുടെയും അവസരങ്ങളുടെയും ആഗോള കേന്ദ്രമായി വളരുമ്പോൾ, സമൂഹത്തിലെ ഓരോ അംഗത്തിനും പിന്തുണയും അംഗീകാരവും ലഭിക്കണമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുവെന്ന് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി.
“ദുബായ് ജി.ഡി.ആർ.എഫ്.എയുടെ പ്രധാന ദൗത്യമാണ് സുരക്ഷയും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുന്നത്. ട്രാൻസ്‌ഗാർഡ് ഗ്രൂപ്പുമായുള്ള ഈ സഹകരണം തൊഴിലാളി ക്ഷേമത്തെയും മനുഷ്യാവകാശ സംരക്ഷണത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് ദുബായുടെ മാനവിക ദർശനത്തെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ലക്ഷ്യത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന്
ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു
“ദുബായിലെ തൊഴിൽ ക്ഷേമ പദ്ധതികളിൽ ജി.ഡി.ആർ.എഫ്.എയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ദുബായ് ലോകത്തിലെ മികച്ച തൊഴിൽ-വാസസ്ഥലമെന്ന നിലയിൽ മുന്നേറുന്നതിന് ഈ പങ്കാളിത്തം നിർണായകമാണെന്ന് ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റാബി അതിയ പറഞ്ഞു.രണ്ടുവർഷത്തേക്ക് പ്രാബല്യത്തിൽ തുടരും ഈ ധാരണാപത്രം, ദുബായിലെ തൊഴിൽ സമൂഹത്തിന്റെ ക്ഷേമവും സ്ഥിരതയും ഉറപ്പാക്കുന്ന ഒരു മാതൃകാപരമായ കൂട്ടായ്മയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

