Headlines

വിട നൽകാൻ നാട്, പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് നെടുമ്പാശേരി അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ നടക്കും. ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം.

കേരള രാഷ്ട്രീയ ലോകത്തെ പ്രമുഖർ ഉൾപ്പടെ അനേകർ തങ്കച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ വസതിയായ രേഖ ഭവനിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻ കുട്ടി, കെഎൻ ബാലഗോപാൽ, എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ആലുവ രാജഗിരി ആശുപത്രിയിൽ നിന്നും ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട് ഒന്നാകെ ഒഴുകിയെത്തി. ഇന്ന് ഉച്ചവരെ അന്തിമോപചാരം അർപ്പിക്കാൻ സമയമുണ്ട്.

Leave a Reply