Headlines

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതി; ‘ഓർഡർ ഓഫ് ഒമാൻ’ നൽകി ആദരിച്ചു

ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈ ബഹുമതി നൽകി ആദരിച്ചത്. തന്റെ ഒമാൻ സന്ദർശന വേളയിൽ ഈ ബഹുമതി സ്വീകരിച്ച പ്രധാനമന്ത്രി, ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധത്തിനും മൂല്യങ്ങൾക്കുമുള്ള ആദരവാണെന്ന് അഭിപ്രായപ്പെട്ടു.

ബഹുമതി കൈമാറ്റത്തിന് പിന്നാലെ അൽ ബറക കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ‘സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ’ (CEPA) ഇരു നേതാക്കളും ഒപ്പുവെച്ചു. ചരക്കുനീക്കം എളുപ്പമാക്കുന്നതിനും സേവന മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും ഈ കരാർ വഴിയൊരുക്കും. വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ ഊർജ്ജം, സാങ്കേതികവിദ്യ, ഉത്പാദനം എന്നീ മേഖലകളിൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ ചരിത്രപരമായ കരാറിന്റെ ലക്ഷ്യം.

Leave a Reply