Headlines

റോഡിലൂടെ പോയ കാറിനു മുകളിലേക്ക് വിമാനം പറന്നിറങ്ങി; ഞെട്ടിക്കുന്ന വിഡിയോ

അമേരിക്കയിലെ ഫ്ലോറിഡയിൽ തിരക്കേറിയ ഹൈവേയിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം എമർജൻസി ലാൻഡിങ് നടത്തി. റോഡിനു മുകളിലൂടെ പറന്നെത്തിയ വിമാനം അതുവഴി പോകുകയായിരുന്ന ഒരു കാറിനു മുകളിലേക്കാണ് ലാൻഡ് ചെയ്തത്.

ഇരട്ട എഞ്ചിനുള്ള ബീച്ച്ക്രാഫ്റ്റ് 55 ബാരൺ എന്ന ചെറുവിമാനമാണ് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ഫ്ലോറിഡ ഹൈവേയിൽ ലാൻഡിംഗിന് ശ്രമിച്ചത്. വാഹനങ്ങൾക്ക് മുകളിലൂടെ പറന്ന വിമാനം ഒരു കാറിന് മുകളിലായി പതിക്കുകയും പിന്നീട് റോഡിലേക്ക് തെന്നിമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പിന്നാലെ വന്ന കാറി​​ന്റെ ഡാഷ്കാമിലാണ് പതിഞ്ഞത്.

വിമാനം ഇടിച്ച കാറിലുണ്ടായിരുന്ന 55 വയസ്സുള്ള സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 27 വയസ്സുള്ള പൈലറ്റിനും സഹയാത്രികനും പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply