ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏഷ്യാ കപ്പിലെ പാകിസ്താൻ-യുഎഇ മത്സരത്തിന് ടോസ് വീണു. ടോസ് നേടിയ യുഎഇ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ സമയം രാത്രി 9 മണിയോടെയാണ് മത്സരം ആരംഭിക്കുന്നത്.
മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിന് ശേഷമാണ് മത്സരം ആരംഭിക്കാൻ തീരുമാനമായത്. ടോസിന് ശേഷം പാകിസ്താൻ നായകൻ സൽമാൻ ആഘ, ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്താൻ ഇറങ്ങുന്നത്. സൂഫിയാൻ മൊഖീം, ഫഹീം അഷ്റഫ് എന്നിവർക്ക് പകരം ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് എന്നിവർ ടീമിലെത്തി. ഒമാനെതിരെ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തിയാണ് യുഎഇ കളിക്കുന്നത്. ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് ടീമിൽ ഇടംനേടി.

