ഓപ്പോ തങ്ങളുടെ പുതിയ റെനോ 14 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്തിൽ ആദ്യമായി 4nm മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്സെറ്റുമായി എത്തുന്ന ഫോണുകൾ എന്ന പ്രത്യേകതയുമായാണ് ഈ സീരീസ് എത്തുന്നത്. വയർലെസ് ചാർജിങ്, 3.5x ടെലിഫോട്ടോ ക്യാമറ എന്നിവയുൾപ്പെടെ നിരവധി നൂതന ഫീച്ചറുകൾ റെനോ 14 സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ റെനോ 14, റെനോ 14 പ്രോ മോഡലുകൾക്കൊപ്പം ഓപ്പോ പാഡ് SE-യും പുറത്തിറക്കി.
ഓരോ ഫീച്ചറിലും മികച്ച പ്രകടനവും ശക്തിയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് റെനോ 14 സീരീസ് ഒരു സമ്പൂർണ്ണ സ്മാർട്ട്ഫോൺ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് ഓപ്പോ അവകാശപ്പെടുന്നു. 3.5x ഒപ്റ്റിക്കൽ സൂമിനൊപ്പം 120x വരെ ഡിജിറ്റൽ സൂം, അഡ്വാൻസ്ഡ് എ.ഐ എഡിറ്റിംഗ് ടൂളുകൾ, വാട്ടർ റെസിസ്റ്റന്റ് ഡ്യൂറബിലിറ്റി എന്നിവയെല്ലാം ഈ സീരീസിനെ ഒരു ശക്തമായ ഓൾറൗണ്ടറാക്കുന്നു. ആദ്യ വിൽപ്പന കാലയളവിൽ 34,200 മുതലാണ് വില ആരംഭിക്കുന്നത്.
പ്രധാന സവിശേഷതകൾ
നിർമ്മാണം: എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമുകളാണ് ഈ സീരീസിലുള്ളത്. IP66, IP68, IP69 സർട്ടിഫിക്കേഷനോടു കൂടിയ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പൊടിപടലങ്ങളെ തടയാൻ ഫലപ്രദമാണ്. കൂടാതെ, 80 ഡിഗ്രി സെൽഷ്യസ് വരെ ചൂടുവെള്ളത്തിൽ നിന്നും സംരക്ഷണം നൽകുമെന്നത് മറ്റൊരു പ്രധാന സവിശേഷതയാണ്.
റെനോ 14 പ്രോയിലും റെനോ 14 ലും 120Hz LTPS AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.
റെനോ 14 പ്രോയ്ക്ക് 6.83 ഇഞ്ച് സ്‌ക്രീൻ.
റെനോ 14 ന് 6.59 ഇഞ്ച് സ്‌ക്രീൻ.
ഈ മോഡലുകൾക്ക് 1.5K റെസല്യൂഷനും 93% സ്‌ക്രീൻ-ബോഡി റേഷ്യോയും ഉണ്ട്.
റെനോ 14 പ്രോ: 7.58 mm കനത്തിൽ പേൾ വൈറ്റ് മോഡലും 7.48 mm കനത്തിൽ ടൈറ്റാനിയം ഗ്രേ മോഡലും ലഭ്യമാണ്. ഇതിന് 201 ഗ്രാം ഭാരമുണ്ട്.
റെനോ 14: 7.42 mm ബോഡിയിൽ 187 ഗ്രാം മാത്രമാണ് ഭാരം.
ക്രിയേറ്റർമാർക്കും യാത്രികർക്കും ഒരുപോലെ പ്രയോജനകരമാകുന്ന അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റമാണ് റെനോ സീരീസിൽ ഓപ്പോ ഒരുക്കിയിരിക്കുന്നത്. 3.5x ടെലിഫോട്ടോ ലെൻസുള്ള 50MP ഹൈപ്പർടോൺ ക്യാമറ, എ.ഐ പവർഡ് ഹൈബ്രിഡ് സൂമിൽ 120x വരെ സൂം കപ്പാസിറ്റി എന്നിവ പ്രധാന ആകർഷണങ്ങളാണ്. എ.ഐ മൈൻഡ്‌സ്‌പേസ്, എ.ഐ എഡിറ്റർ 2.0 തുടങ്ങിയ എ.ഐ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
വില വിവരങ്ങൾ
ഓപ്പോ റെനോ 14 പ്രോ 5G:
12 GB റാം + 256 GB സ്റ്റോറേജ്: 49,999
12 GB റാം + 512 GB സ്റ്റോറേജ്: 54,999
ഓപ്പോ റെനോ 14 5G:
8 GB റാം + 256 GB സ്റ്റോറേജ്: 37,999
12 GB റാം + 512 GB സ്റ്റോറേജ്: 42,999

