Headlines

ഷാർജയിൽ വെള്ളം, വൈദ്യുതി, പാചക വാതകം കണക്ഷനുകൾ ഓൺലൈൻ വഴി

പാചക വാതകം, വെള്ളം, വൈദ്യുതി എന്നീ കണക്ഷനുകൾ ഓൺലൈനായി ലഭിക്കുന്നതിനുള്ള സൗകര്യം ഷാർജയിൽ നിലവിൽ വന്നു. ഓഫിസുകളിൽ അപേക്ഷയുമായി പോകുന്നതും വൈദ്യുതി കണക്ഷനു വേണ്ടി ഡിപ്പോസിറ്റ് അടച്ചു കാത്തിരിക്കുന്നതും ഇതോടെ ഇല്ലാതായി. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുമായി (സേവ) സഹകരിച്ചു ഷാർജ മുനിസിപ്പാലിറ്റിയാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് രംഗത്തെ ഡിജിറ്റൽ ഇടപാടുകൾക്കായി രൂപീകരിച്ചിരിക്കുന്ന ആഖറി പ്ലാറ്റ്‌ഫോം വഴിയാണ് ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കേണ്ടത്. പാചക വാതകം ഉൾപ്പെടെ കണക്ഷനുകൾക്കായി കാത്തിരിക്കുന്ന സാഹചര്യം പുതിയ സംവിധാനത്തോടെ ഇല്ലാതായി. പുതിയ താമസ സ്ഥലത്തേക്കു മാറുമ്പോൾ വാടക കരാർ പൂർത്തിയാക്കുന്നതിനു ഷാർജയിലെ താമസക്കാർ നേരിട്ടിരുന്ന പ്രധാന പ്രശ്‌നത്തിനാണ് പരിഹാരമായത്.

വാടക കരാറുമായി ബന്ധപ്പെട്ട അറ്റസ്റ്റേഷൻ നടപടികൾ ഓൺലൈനായി പൂർത്തിയാക്കി ഫയൽ മുനിസിപ്പാലിറ്റി സേവയിലേക്കു കൈമാറും. സേവയിൽ അറ്റസ്റ്റഡ് ഫയൽ എത്തുന്നതിനു പിന്നാലെ വാടകക്കാരുടെ മൊബൈലിലേക്ക് ഇലക്ട്രിസ്റ്റി ഡിപ്പോസിറ്റ് ഫീസിന്റെ വിവരങ്ങൾ ലഭിക്കും. പണം അടയ്ക്കുന്നതോടെ വൈദ്യുതി കണക്ഷൻ ആക്ടീവ് ആകും.

Leave a Reply