സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ഒമാൻ

ഒ​മാ​നി​ലെ സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് വ​രു​ന്ന​ത് തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൈ​കാ​ര്യം ചെ​യ്ത കേ​സു​ക​ളും മ​റ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​ത്​ ന​ട​ത്തി​യ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12,407 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 9,699 കേ​സു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ 9,154 കേ​സു​ക​ളാ​ണ്. വ​ഞ്ച​ന, മോ​ഷ​ണം, പി​ടി​ച്ചു​പ​റി എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ യ​ഥാ​ക്ര​മം 5,343 ഉം 4,002 ​ഉം കേ​സു​ക​ളു​മാ​യി ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം നേ​ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു സ​മ​ർ​പ്പി​ത സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഒ​മാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നാ​സ​ർ ബി​ൻ ഖാ​മി​സ് അ​ൽ സ​വാ​യ് പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കി​ടു​ന്ന പ​ല പോ​സ്റ്റു​ക​ളും വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ളെ ചെ​റു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *