ഒമാനിലെ മുഹറം (ഹിജ്‌റ വര്‍ഷാരംഭം) പൊതുഅവധി പ്രഖ്യാപിച്ചു.ജൂൺ 29നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. അതേമസമയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ആവശ്യമെങ്കിൽ ജോലികൾ ആ ദിവസം തുടരാമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ഒമാന്റെ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നതുപോലെ തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയാൽ മതി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

