ഹജ്ജിന്റെ മികച്ച സംഘാടനം; സൗദി രാജാവിന് അഭിനന്ദനവുമായി സുൽത്താൻ

ഈ വർഷത്തെ ഹജ്ജ് മികച്ച രീതിയിൽ നടത്താൻ സാധിച്ചതിൽ അഭിനന്ദനമറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിന് അഭിനന്ദന സന്ദേശം അയച്ചു. ഹജ്ജ് സുഗമവും സുരക്ഷിതവും സംഘടിതവുമായ രീതിയിൽ നടത്തുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ സൽമാൻ രാജാവിന് അയച്ച അഭിനന്ദന കേബിളിൽ സുൽത്താൻ പ്രശംസിച്ചു.

ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ സൗദി അധികാരികൾ കാണിച്ച സമർപ്പണത്തെ പ്രശംസിച്ചു. ഭാവിയിലെ ഹജ്ജ് സീസണുകളിൽ തുടർച്ചയായ വിജയത്തിനും സൗദി നേതൃത്വത്തിന് ദൈവിക പ്രതിഫലത്തിനുംവേണ്ടി പ്രാർഥിക്കുകയാണെന്നും സുൽത്താൻ കേബിൾ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.

Leave a Reply