സുഹാര്‍ – ബുറൈമി പാതയില്‍ അഞ്ച് പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ആറ് ദശലക്ഷം റിയാലാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായി.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗതം സുഗമമായി നടക്കുന്നതിനും വേണ്ടിയാണ് ഈ തന്ത്രപരമായ അടിസ്ഥാന സൗകര്യ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. 18 മാസത്തെ ദൈര്‍ഘ്യമുള്ള ഈ പദ്ധതി 2026 അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ബുറൈമി ഗവര്‍ണറേറ്റിലെയും ഒമാന്റെ മറ്റ് ഗവര്‍ണറേറ്റുകളിലെയും അതിര്‍ത്തി ക്രോസിംഗുകള്‍ക്കിടയിലുള്ള ഒരു പ്രാഥമിക കണ്ണിയായി സുഹാര്‍-ബുറൈമി റൂട്ട് പ്രവര്‍ത്തിക്കുന്നുവെന്നും ഇത് പ്രാദേശിക വ്യാപാരത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രധാന പാതയായി ഇതിനെ മാറ്റുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

