ഖരീഫ് സീസണിൻറെ ഭാഗമായി നടക്കുന്ന സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. പതിവിലും വ്യത്യസ്ഥമായി ഈ വർഷം 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളും ഇതിനോടകം തന്നെ അധികൃതർ നടപ്പാക്കിയിട്ടുണ്ട്.
പെരുന്നാൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകും. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലേക്കും ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ വ്യാപിപ്പിക്കും. അൽ മുറൂജ് തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ നടക്കും. ഇത്തീൻ സ്ക്വകയറിൽ സ്പോർട്സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

