റമദാൻ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ഞായറാഴ്ച യോഗം ചേരും. മാസപ്പിറ കാണുന്നവര്‍ വാലി ഓഫിസുകളിലോ അതത് വിലായത്തുകളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഞായറാഴ്ച ശഅ്ബാന്‍ 29 ആണ്.
ഞായറാഴ്ച മാസം കാണുകയാണെങ്കിൽ തിങ്കളാഴ്ചയായിരിക്കും റമദാൻ ഒന്ന്. ഇല്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച റമദാൻ വ്രതം ആരംഭിക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിലും മാസപ്പിറവിയെക്കുറിച്ച് വിവരം അറിയിക്കാവുന്നതാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

