ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു. മസ്‌കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ (58) ആണ് മരിച്ചത്. തൃശൂർ കരുവന്നൂർ സ്വദേശിയാണ്.
14 വർഷത്തോളം കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരുവന്നൂർ-തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഷക്കീല. മക്കൾ: നജ്മൽ നസീം, നിഷാൽ നസീം.