ഒമാനിൽ മനഷ്യക്കടത്ത് കൂടുതൽ ഫലഫ്രദമായി തടയാൻ പുതിയ നിയമം വരുന്നു.മനുഷ്യക്കടത്ത് തടയാൻ ഒമാൻ നിരന്തരമായ ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.മനുഷ്യ കടത്തിനെതിരെയുള്ള ലോക ദിനാചരാണം ഒമാനിൽ വിവിധ പരിപാടികളോടെ നടക്കും.
മനഷ്യക്കടത്ത് തടയാൻ ഉള്ള പുതിയ കരട് നിയമത്തിനിള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു. അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെയും യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസിന്റെയും സഹകരണത്തോടെയാണിത്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെറുക്കുന്നതിൽ ഒമാൻ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു.
കുറ്റകൃത്യത്തെ ചെറുക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ആവശ്യമാണ്. 2021ൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന മനുഷ്യക്കടത്തിനെതിരായ ഒരു ഉന്നതതല അന്താരാഷ്ട്ര മീറ്റിങ്ങിൽ, നിയമപരമായ എല്ലാ മാർഗങ്ങളിലൂടെയും ഈ പ്രതിഭാസത്തെ ഉന്മൂലനം ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ഒമാൻ വ്യക്തമാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

