ബർക്കയിലെ പ്രധാന പാർക്കുകളിലൊന്നായ നസീം പാർക്കിന്റെ മുഖം മിനുക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി. നടപ്പാതകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവ പുതിയ ആകർഷണങ്ങളോടെ പുനർ രൂപകൽപന ചെയ്യാനാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഈ മേഖലയിൽ വിദഗ്ധരായ കരാറുകാരിൽനിന്ന് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു.
പാർക്കിൽ ഉടനീളം സ്ഥാപിക്കുന്ന കമാനങ്ങൾക്കും മറ്റുമായി ബിഡുകൾ ക്ഷണിച്ചിട്ടുണ്ട്. മസ്കത്തിൽനിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നസീം പാർക്ക് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ലാൻഡ്മാർക്കുകളിൽ ഒന്നാണ്. മസ്കത്ത് ഫെസ്റ്റിവലിന്റെ പ്രധാന വേദികളിലൊന്നാണിത്. വാരാന്ത്യദിനങ്ങളിലടക്കം സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

