ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സലാലയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് ഈ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.ഇതോടെ സലാലയിലേക്ക് സലാംഎയർ വിമാനസേവനങ്ങൾ നൽകുന്ന ഇടങ്ങളുടെ എണ്ണം ആറ് ആയി ഉയരുന്നതാണ്. നിലവിൽ മസ്‌കറ്റ്, സൊഹാർ, മദീന, ഫുജൈറ, ബഹ്റൈൻ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് സലാംഎയർ സലാലയിലേക്ക് വ്യോമയാന സേവനങ്ങൾ നൽകുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply