റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ROP-യുടെ കീഴിലുള്ള സേവനകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ, റമദാൻ മാസത്തിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് തന്നെ പ്രവർത്തിക്കുമെന്നും ROP കൂട്ടിച്ചേർത്തു.
ساعات العمل الرسمي خلال شهر رمضان المبارك ١٤٤٥هـ في مختلف تشكيلات شُرطة عُمان السُلطانية وفقاً للمنشور المرفق.#شرطة_عمان_السلطانية pic.twitter.com/kEvPkqMDyP
— شرطة عُمان السلطانية (@RoyalOmanPolice) March 10, 2024
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

