ഒമാൻ, ഓസ്ട്രിയ എന്നിവയുടെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളുടെ മൂന്നാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും, ഓസ്ട്രിയൻ പക്ഷത്തെ യൂറോപ്യൻ, അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഓസ്ട്രിയൻ ഫെഡറൽ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ഗ്രിഗർ കോസ്ലറും നയിച്ചു.
ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാനുള്ള സംയുക്ത താൽപര്യം ഇരുവരും വ്യക്തമാക്കി.
ഗാസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു. ഇരുഭാഗത്തുനിന്നും നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

