ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടൽ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടൽ തീരങ്ങൾ എന്നിവിടങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്നു മീറ്റർ വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിന്റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടയാക്കും. ആവശ്യമായ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, 28ന് മറ്റൊരു ന്യൂനമർദം കൂടി രാജ്യത്തെ ബാധിച്ചേക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

