പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
الاحتفال بإعادة افتتاح حصن طاقة بمحافظة #ظفارhttps://t.co/Jy53WMXmFA#العُمانية#نشرة_المحافظات pic.twitter.com/fm7zKUDXHh
— وكالة الأنباء العمانية (@OmanNewsAgency) July 12, 2023
തഖാഹ് ഗവർണർ H.E. ഷെയ്ഖ് താരിഖ് ബിൻ ഖാലിദ് അൽ ഹിനായി സഞ്ചാരികൾക്കായി കോട്ട തുറന്ന് കൊടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ സഞ്ചാരികൾക്ക് തഖാഹ് കോട്ട സന്ദർശിക്കാവുന്നതാണ്.
ദിനവും രാവിലെ 8 മണിമുതൽ വൈകീട്ട് 6 മണിവരെയാണ് കോട്ടയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. രണ്ട് നിലകളുള്ള ഈ കോട്ടയുടെ ഭൂനിരപ്പിലുള്ള നിലയിൽ ആയുധ ശേഖരം, പട്ടാളക്കാർക്കുള്ള മുറികൾ മുതലായവയാണ്. മുകൾ നിലയിൽ മൂന്ന് മുറികളാണുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ കോട്ട നിർമ്മിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

