ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക അവധിപ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശപ്രകാരമാണ് പ്രഖ്യാപനം.
2025 നവംബർ 26, 27 തീയതികളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളടക്കം നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും. ഒമാന്റെ 55-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

