ഒമാൻ്റെ ദുകം-1 റോക്കറ്റ് വിക്ഷേപണം മാറ്റി വെച്ചു ; തീരുമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന്

ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റായ ദുകം 1ന്‍റെ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേിതക മന്ത്രാലയം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.

ദുകമിലെ ഇ​ത്ത​ലാ​ക്ക് സ്‌പേസ്‌ പോർട്ടിൽ നിന്ന് ബുധനാഴ്ചയാണ് റോക്കറ്റ് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായിരുന്നു. ദു​കം ഇ​ത്ത​ലാ​ക്ക് സ്പേ​സ് ലോ​ഞ്ച് കോം​പ്ല​ക്സി​ൽ ​നി​ന്ന് രാ​വി​ലെ അ​ഞ്ചു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​യി​രു​ന്നു വി​ക്ഷേ​പ​ണം ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന​ത്. കാലാവസ്ഥ മോശമായതോടെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. റോക്കറ്റ് വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

123 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള റോ​ക്ക​റ്റി​ന് 6.5 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 1530 മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഉ​യ​രാനാകും. 2025ൽ ​മൂ​ന്ന് ‍ വി​ക്ഷേ​പ​ണ​ങ്ങ​ൾ കൂ​ടി ഒ​മാ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ഒമാനി സ്‌പേസ് കമ്പനിയായ നാഷനൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം) ആണ് ഇത്തലാക്ക് സ്‌പേസ് പോർട്ടിന് നേതൃത്വം നൽകുന്നത്. മെന മേഖലയിലെ ആദ്യ സ്‌പേസ് പോർട്ടാണിത്. ഗവേഷണ, വാണിജ്യ ആവശ്യങ്ങൾക്കുള്ള റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങൾ, റോക്കറ്റ് അസംബ്ലി, പരീക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply