ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.
تجنب مشاركة رمز التحقق الخاص بمعاملاتك التجارية عبر منصة #عُمان_للأعمال حتى لا يتم استغلالك واستخدام بياناتك دون علمك. pic.twitter.com/gWfK7ZJxkS
— وزارة التجارة والصناعة وترويج الاستثمار – عُمان (@Tejarah_om) April 2, 2024
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

