അൽഹജർ പർവനിരകളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത കാറ്റും ഇടിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയാകും കാറ്റിന്റെ ശക്തി. ദാഖിലിയ , ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചമുതൽ രാത്രി പത്ത് മണി വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

