ഒമാനിൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2023 നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 5 മുതൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഹിറാഹ്, മസ്‌കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ മേഖലകളിൽ മഴയ്ക്കും, കാറ്റിനും, ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഹജാർ മലനിരകളിലും, സമീപപ്രദേശങ്ങളിലും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മഴ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply