സലാല : ഒമാനിലെ സലാലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി കുന്നുംപുറം സ്വദേശി, ചെട്ടിപ്പാടം ഹസീന മൻസിൽ ബാബു അബ്ദുൽ ഖാദർ ആണ് മരിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നു. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നുകുടുംബം സലാലയിൽ ഉണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ: സെഫാന ബാബു. രണ്ടു മക്കളുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

