മസ്കത്തിൽനിന്ന് ലഖ്നൗവിലെ ചരൺ സിങ് ഇൻറർനാഷണൽ എയർപോർട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസിന് തുടക്കമായി. പുതിയ സർവിസിനെ മസ്കത്ത് ഇൻറർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്തു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും.
ലഖ്നോയിൽനിന്ന് ശനിയാഴ്ച രാവിലെ 7.30 ന് പുറപ്പെട്ട വിമാനത്തിൽ 77 യാത്രക്കാരാണുണ്ടായിരുന്നത്. തിരിച്ച് മസ്കത്തിൽനിന്ന് 123 യാത്രക്കാരുമായാണ് പറന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കണ്ണൂർ, കൊച്ചി, കോഴിക്കോട്, മംഗളൂരു, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

