ഇലക്ട്രോണിക് പേയ്‌മെന്റ് ചട്ടങ്ങള്‍ ലംഘിക്കുന്ന വ്യാപാരികളെ കുറിച്ച് വിവരം അറിയിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഷോപ്പിങ് പ്രക്രിയ ലളിതമാക്കുന്നതിനും ഇ-പേയ്‌മെന്റ് ലഭ്യമായിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വാണിജ്യ സ്ഥാപനം ഇ- പേയ്‌മെന്റ് സേവനം നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കിലും ഇ- പേയ്‌മെന്റ് ഉപയോഗിക്കുന്നതിന് അധിക നിരക്കുകള്‍ അഭ്യര്‍ഥിക്കുകയാണെങ്കിലും അല്ലെങ്കില്‍ ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നതിന് ഇ- പേയ്മെന്റ് ഉപകരണം മറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പറയുന്നുവെങ്കിലും ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. മന്ത്രാലയത്തിന്റെ തജാവുബ് പ്ലാറ്റ്‌ഫോം വഴിയാണ് പരാതി നല്‍കാനാവുക.
ഉപഭോക്താക്കള്‍ നിശബ്ദത പാലിച്ചാല്‍ ലംഘനങ്ങള്‍ തുടരുമെന്നും മൊത്തത്തിലുള്ള ഷോപ്പിംഗ് അനുഭവം മെച്ചപ്പെടില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണം, വെള്ളി കടകള്‍, പലചരക്ക് കടകള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഇലക്ട്രോണിക്‌സ് സ്‌റ്റോറുകള്‍, നിര്‍മാണ സാമഗ്രികളുടെ വിതരണക്കാര്‍, വ്യാവസായിക മേഖല പ്രവര്‍ത്തനങ്ങള്‍, മാളുകള്‍, സമ്മാന വിപണികള്‍, പുകയില വില്‍പ്പനക്കാര്‍ എന്നിവയുള്‍പ്പെടെ വിവിധ ബിസിനസുകള്‍ക്ക് ഇ-പേയ്മെന്റ് നിര്‍ബന്ധമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

