ഇരട്ടനികുതി ഒഴിവാക്കൽ, നികുതി വെട്ടിപ്പ് തടയൽ: ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ച് സുൽത്താൻ

ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്‌കത്തിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് അന്നത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും ഒമാനെ പ്രതിനിധീകരിച്ച് നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുന്നതിലും വരുമാന നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ഭേദഗതി ചെയ്ത പ്രോട്ടോക്കോൾ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply