Headlines

പ്രവാസികളെ ചേർത്തുപിടിച്ച് ഒമാനിലെ പുതിയ തൊഴിൽ നിയമം

സാമൂഹിക സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവുകളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു. പ്രവാസി ഇൻഷ്വർ ചെയ്ത വ്യക്തിക്ക് പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ ഒൻപത് ശതമാനം ധനസഹായം നൽകുന്ന സേവിങ്‌സ് സിസ്റ്റം 2027 മുതൽ നടപ്പിലാകും.

പ്രവാസി തൊഴിലാളികൾക്കായുള്ള വർക്ക് ഇൻജ്വറി ആൻഡ് ഒക്യുപ്പേഷനൽ ഡിസീസ് ഇൻഷുറൻസ് 2028ൽ പ്രാബല്യത്തിൽ വരും. അസുഖ അവധിയും അസാധാരണ അവധിയും സംബന്ധിച്ച ഉത്തരവുകൾ അടുത്ത വർഷം ജൂലൈ മുതലും തൊഴിലാളികൾക്കുള്ള സമ്പാദ്യ സംവിധാനം 2027 ജൂലൈ 19 മുതലും പ്രാബല്യത്തിലാകും. സ്വദേശി ജീവനക്കാർക്കുള്ള സമാന വ്യവസ്ഥകളോടെ പ്രവാസി തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന രാജകീയ ഉത്തരവ് 2023 ജൂലൈയിലാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കുന്ന സമയക്രമം പുനഃക്രമീകരിച്ചുള്ള രാജകീയ ഉത്തരവുകളാണ് പുതുതായി പുറപ്പെടുവിച്ചിരിക്കുന്നത്.

ആശ്വാസമാകാൻ സേവിങ്‌സ് സിസ്റ്റം; കൂടുതൽ അറിയാം

  • തൊഴിലാളിയുടെ പ്രതിമാസ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ഒൻപത് ശതമാനമായിരിക്കും.
  • സേവിങ്‌സ് സംവിധാനത്തിലേക്ക് തൊഴിലുടമയോ മറ്റാരെങ്കിലുമോ നൽകുന്ന ഏതൊരു സേവിങ്‌സ് തുകയും ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.
  • സമ്മാനങ്ങൾ, ഒസ്യത്ത്, സംഭാവനകൾ ഇതിനായി നൽകാം. എന്നാൽ അത് ബന്ധപ്പെട്ട കൗൺസിൽ അംഗീകരിക്കണം.
  • ധനമന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷമായിരിക്കണം സേവിങ്‌സ് സിസ്റ്റത്തിലേക്ക് കൗൺസിൽ വായ്പകൾ അനുവദിക്കേണ്ടത്.
  • നിശ്ചിത തീയതിക്കകം തൊഴിലുടമ വിഹിതം അടയ്ക്കണം.
  • നിശ്ചിത തീയതി ലംഘിച്ചാൽ അധിക തുക അടയ്‌ക്കേണ്ടി വരും.
  • വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിച്ച മുഴുവൻ വിഹിതത്തിന്റെയും നിക്ഷേപത്തിന്റെയും ഉടമസ്ഥാവകാശം തൊഴിലാളിക്കായിരിക്കും.
  • നിക്ഷേപത്തിലെ വരുമാനവും തൊഴിലാളിക്കായിരിക്കും.

Leave a Reply