Headlines

ഒമാനിൽ ജനുവരി15-നും 18-നും പൊതുഅവധി പ്രഖ്യാപിച്ചു

ഒമാനിൽ ജനുവരി മാസത്തിലെ പൊതുഅവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ജനുവരി 15 ബുധനാഴ്ചയും, ഇസ്‌റാഅ് മിഅ്റാജിന്റെ ഭാഗമായി ജനുവരി 18 ശനിയാഴ്ചയും രാജ്യത്ത് പൊതുഅവധി ആയിരിക്കും.

വാരാന്ത്യ അവധികൾ (വെള്ളി, ശനി) കൂടി പരിഗണിക്കുമ്പോൾ ജനുവരി 15 മുതൽ 18 വരെ നീളുന്ന നാല് ദിവസത്തെ അവധിയാണ് ഒമാനിലെ ജനങ്ങൾക്ക് ലഭിക്കുക. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി ദേശീയ-മതപരമായ അവധികൾ ഓരോ വർഷവും നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇത് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘടിപ്പിക്കാൻ സഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply