Headlines

’25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ അമ്മയും മകളും മരിച്ച സംഭവത്തിൽ കുറിപ്പ് പുറത്ത്

തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാക്കുറിപ്പ് പുറത്ത്. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ്(30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മരുമകനെതിരെയാണ് ആരോപണം. ഇയാളിപ്പോൾ നാട്ടിലാണ്.

ആറുവർഷം മുമ്പാണ് മകൾ വിവാഹം കഴിച്ചത്. ഉണ്ണികൃഷ്ണനൊപ്പം ഗ്രീമ 25 ദിവസം മാത്രമാണ് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ. അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയോ ഉണ്ണിയുടെ സഹോദരന്മാരോ ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും പറയുന്നുണ്ട്. തന്റെ അമ്മയുടെ സഹോദരന്മാർക്ക് നൽകുന്നതാണ് തനിക്കും അമ്മയ്ക്കും സന്തോഷമെന്ന് ഗ്രീമയുടെ കുറിപ്പിലുണ്ട്.

Leave a Reply