Headlines

നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പയിൻ

വടകര എൻ ആർ ഐ ഫോറം സംഘടിപ്പിച്ച വടകര പ്രവാസോത്സവം 2025 പരിപാടിയുടെ നഗറിൽ ഓർമ ദുബായുടെ നേതൃത്വത്തിൽ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. നവംബർ രണ്ട് ഞായറാഴ്ച വൈകിട്ട് നാലുമണി മുതൽ 11 മണിവരെയായിരുന്നു ക്യാമ്പയിൻ. നിരവധി അംഗങ്ങൾ നോർക്ക കെയർ ഇൻഷുറൻസ് ചേരുന്നതിനും നോർക്ക തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനും ആയി ക്യാമ്പയിനിൽ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ നോർക്ക ഹെൽപ്പ് സ്റ്റാളിൽ നൂറുകണക്കിന് ആളുകൾ സന്ദർശിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഓർമ നോർക്ക ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ മിഥുൻ, ഹരിത, ചന്ദ്രബാബു,ശൈകാന്ത്, ബിജു വാസുദേവൻ, ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നോർക്ക ക്ഷേമനിധി ഹെൽപ്പ് ഡെസ്ക്.

Leave a Reply