Headlines

മലപ്പുറത്ത് ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു, നടപടി കൃഷി നാശം രൂക്ഷമായതോടെ

മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്.

വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വർഷമായി കാട്ടു പന്നികളുടെ ശല്യം കർഷകൾക്ക് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Leave a Reply