ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. പുരുഷ ജാവലിൻ ത്രോയിൽ ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ മാർക്ക് ആയ 84.50 മീറ്റർ മറികടന്നതോടെയാണ് ഫൈനലിൽ പ്രവേശിച്ചത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിലെ ആദ്യ ത്രോയിൽ തന്നെ രണ്ട് തവണ ഒളിംപിക് മെഡൽ ജേതാവായ 27 കാരനായ നീരജ് 84.85 മീറ്റർ ദൂരമാണ് കുറിച്ചത്. 84.50 മീറ്റർ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക് നേടുന്നവർ അല്ലെങ്കിൽ മികച്ച 12 ഫിനിഷർമാർ വ്യാഴാഴ്ച നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുക്കും.
യോഗ്യതാ റൗണ്ടിൽ 87.21 മീറ്റർ എറിഞ്ഞ് ജർമ്മൻ താരം ജൂലിയൻ വെബർ, കെഷോൺ വാൽക്കോട്ട്, ജാക്കൂബ് വാഡ്‌ലെച്ച്, സച്ചിൻ യാദവ് എന്നിവരോടൊപ്പമാണ് നീരജ് ചോപ്രയും ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിൽ 19 പേരാണ് മത്സരിച്ചത്.

