Begin typing your search...

'കോടതി സ്റ്റേ ചെയ്ത നടപടിയിൽ മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരം' ; തമിഴ്നാട് ഗവർണർ ആർ. എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

കോടതി സ്റ്റേ ചെയ്ത നടപടിയിൽ മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരം ; തമിഴ്നാട് ഗവർണർ ആർ. എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയിൽ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചു.

പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന തമിഴ്നാട് ഗവർണറുടെ നിലപാടിനെ അതീവ ഗൗരത്തോടെയാണ് കാണുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാർ ഗവർണറെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി അറ്റോർണി ജനറലിനെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. എന്താണ് ഗവർണ്ണർ അവിടെ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നാളെ വരെ സമയം നൽകി. വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി ഗവർണർക്ക് നൽകി.

ഒരാളെ മന്ത്രിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ ജനാധിപത്യ നടപടി പ്രകാരം ഗവർണർ അതു ചെയ്യണമെന്നും ഗവർണർ സംസ്ഥാനത്തിന്‍റെ ഭരണഘടനാ തലവനാണെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിയുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.

WEB DESK
Next Story
Share it