Begin typing your search...

ആഢംബര കാർ ആയ 'ഓഡി' തട്ടുകടയാക്കി; വൈറലായി യുവാക്കളുടെ ചായവിൽപ്പന

ആഢംബര കാർ ആയ ഓഡി തട്ടുകടയാക്കി; വൈറലായി യുവാക്കളുടെ ചായവിൽപ്പന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പലതരം ചായക്കടകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, മുംബൈയിലെ ഈ ചായക്കടയ്ക്ക് ഒരുപാടു പ്രത്യേകതകളുണ്ട്. അത് കോടികൾ മുടക്കിയ ഒരു ചായക്കടയാണ്! സമൂഹമാധ്യമങ്ങളിൽ ഈ ചായക്കട വൻ ഹിറ്റ് ആയി മാറിയിരിക്കുന്നു. നേരത്തെ നഗരത്തിൽ എംബിഎ, ബിടെക്ക് യോഗ്യതയുള്ളവരുടെ ചായ വിൽപ്പനയും നെറ്റിസൺസ് ഏറ്റെടുത്തിരുന്നു. അവരിൽ നിന്നു വ്യത്യസ്തമാണ് അമിത് കശ്യപ്, മന്നു ശർമ എന്നീ ചെറുപ്പക്കാരുടെ ചായക്കച്ചവടം. ആഢംബര കാർ ആയ ഓഡിയിലാണ് ഇരുവരും ചായക്കച്ചവടം നടത്തുന്നത്. ലോഖന്ദ്വാല തെരുവിലാണ് ഇവരുടെ ചായ വിൽപ്പന. എല്ലാദിവസവും ഓഡിയിൽ എത്തുന്ന ഇവർ സ്റ്റാൾ തയാറാക്കി ചായ വിൽപ്പന ആരംഭിക്കുന്നു.

'ഓൺ ഡ്രൈവ് ടീ' എന്നാണ് ഇവരുടെ തട്ടുകടയുടെ പേര്. ഈ പേരിൽ ഇവർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്. 'ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ...' എന്നാണ് ടീ സ്റ്റാളിന്റെ ടാഗ്ലൈൻ. തങ്ങളുടെ കടയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും യുവാക്കൾ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ ചായ കുടിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്നും അമിത്തും മന്നുവും പറയുന്നു.

ഇരുവരെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അതേസമയം, ഓഡിയിൽ ചായക്കച്ചവടം നടത്തുന്നതിനെ വിമർശിച്ചും നിരവധി പ്രതികരണങ്ങൾ പങ്കുവച്ചിട്ടുണ്ട്. അമിത്തിന്റെയും മന്നുവിന്റെയും ചായ കുടിച്ചവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. എല്ലാവരും പറയുന്നു: ഇതുവരെ കുടിച്ചതിൽ ഏറ്റവും നല്ല ചായ..!

WEB DESK
Next Story
Share it