Begin typing your search...

ഡൽഹി മദ്യനയ കേസ്; മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാ​കാമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ കേസ്; മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാ​കാമെന്ന് അരവിന്ദ് കെജ്‌രിവാൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ എൻഫോൻസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാ​മെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ ഡിയുടെ ഏറ്റവും പുതിയ സമൻസിനുള്ള മറുപടിയിലാണ് മാർച്ച് 12ന് ശേഷം ഹാജരാകാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇ ഡിയുടെ ഏഴോളം സമൻസുകൾ ഇതിനോടകം തന്നെ കെജ്‌രിവാൾ അവഗണിച്ചിരുന്നു.

സമൻസുകൾ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 16ന് കെജ്‌രിവാൾ സിറ്റി കോടതിയിൽ ഹാജരാകണം. കൂടാതെ സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡി നൽകിയ പരാതിയിൽ കോടതി നേരിട്ട് ഹാജരാകാൻ കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

WEB DESK
Next Story
Share it