ഗുജറാത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 26 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഹർഷ സാംഘ് വി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭ പുനഃസംഘടനയ്ക്കായി ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ മന്ത്രിമാർ ഇന്നലെ രാജിവെച്ചിരുന്നു.
ഗാന്ധിനഗറിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഋഷികേശ് പട്ടേൽ, കനുഭായ് ദേശായി, കുൻവർജി ബവാലിയ, പ്രഫുൽ പൻസേരിയ, പർഷോത്തം സോളങ്കി എന്നിവർ പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചിട്ടുണ്ട്.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തി മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായ റിവാബ ജഡേജ വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ കർഷൻഭായ് കാർമുറിനെ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് റിവാബ തോൽപ്പിച്ചത്. കോൺഗ്രസിൽ നിന്നും കഴിഞ്ഞ വർഷം ബിജെപിയിലെത്തിയ, പോർബന്തർ എംഎൽഎ അർജുൻ മോണ്ട് വാഡിയയും മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുജറാത്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഭാവ് നഗർ എംഎൽഎയുമായ ജിത്തു വഘാനിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരിൽപ്പെടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

