ബോളിവുഡ് സിനിമാ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
1960-ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ‘ഷോലെ’, ‘ധരംവീർ’, ‘ചുപ്കേ ചുപ്കേ’, ‘ഡ്രീം ഗേൾ’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനായി.
നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആണ് ആദ്യ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25-ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

