ഹിമാചൽ പ്രദേശിയിൽ കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ചതിന് പിന്നാലെ ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂർ ഉൾപ്പെടെയുള്ള എംഎൽഎമാരെയാണ് സസ്‌പെൻറ് ചെയ്തത്. നിയസഭയിൽ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം.
ആകെ 25 എംഎൽഎമാരാണ് ഹിമാചൽപ്രദേശിൽ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്‌പെൻറ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി.
ആറ് എംഎൽഎമാർ കൂറുമാറി മറുകണ്ടം ചാടിയതോടെ ബിജെപി സർക്കാരുണ്ടാക്കാൻ നീക്കം തുടങ്ങിയതിന് പിന്നാലെ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് ഒരു മന്ത്രിയും രാജിവെച്ചു. വിക്രമാദിത്യ സിങ് ആണ് മന്ത്രി സ്ഥാനം രാജി വെച്ചത്. മുഖ്യമന്ത്രി പദത്തിനായുളള ചരട് വലിയുടെ ഭാഗമാണ് വിക്രമാദിത്യ സിങിന്റെ രാജിയെന്നാണ് വിലയിരുത്തൽ. സുഖു സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് മുൻമുഖ്യമന്ത്രി വീരഭദ്രസിങിൻറെ മകൻ വിക്രമാദിത്യ സിങ്.
സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശം ഇല്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് വിക്രമാദിത്യ സിങിന്റെ രാജി. എംഎൽഎമാരെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്ന് വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.’വീരഭദ്ര സിങിൻറെ സ്മരണയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുൻപ് വീരഭദ്ര സിങിൻറെ ചിത്രം വച്ച് പത്ര പരസ്യം പാർട്ടി നൽകി. കഴിഞ്ഞ ഒരു വർഷം സുഖു സർക്കാരിൻറെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകൾ ഉണ്ടായി. അതിൻറെ പര്യവസാനമാണ് ഇന്നലെ സംഭവിച്ചതെന്നും’ വിക്രമാദിത്യ സിങ് പ്രതികരിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

