സൽമാൻ ഖാൻറെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികൾക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. താരത്തെ ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് അറിയിക്കുന്നത്.
മുംബൈ ബാന്ദ്രയിലെ സൽമാൻ ഖാൻറെ വീടിന് പുറത്താണ് വെടിയുതിർത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 14ന് പുലർച്ചെയാണ് സൽമാൻ ഖാൻറെ ബാന്ദ്രയിലെ വസതിക്ക് മുമ്പിൽ രണ്ട് പേർ വെടിയുതിർത്തത്. ഇരുവരും പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു. ഗുജറാത്തിൽ വച്ചാണ് പ്രതികൾ പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം മുംബൈയിൽ നിന്ന് കടന്നുകളയുകയായിരുന്നു ഇവർ. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌നോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌നോയി ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

