സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് നീക്കി; എതിർപ്പുമായി കോൺഗ്രസ്

സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ്. 1966ലെ ഉത്തരവാണ് ഈ മാസം 9ന്പി ൻവലിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കും ആർഎസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടർന്നാണ് നീക്കം എന്നും ജയറാം രമേശ് പറഞ്ഞു.

ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966ൽ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു. ആർഎസ്എസിലും ജമാഅത്ത് ഇസ്ലാമിയിലും പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു 1966ലെ ഉത്തരവ്. ഇതിൽ ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്കാണ് നീക്കിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply