‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ വേണ്ടെന്നുവച്ച് സിദ്ധരാമയ്യ

‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ പിൻവലിക്കാൻ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണറിന് നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതം നേരിൽ കണ്ടതിനെ തുടർന്നാണ് നടപടി. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്.

ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഐപികൾ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങൾ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അർഥമാക്കുന്നത്.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply