സിസ്റ്റർ സെഫിയുടെ ഹർജി; കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി

അഭയക്കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. പൗരൻറെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണിതെന്നും അതിനാൽ ഇത്തരത്തിലുള്ള പരിശോധനകൾ നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.

2009ൽ നടത്തിയ പരിശോധനക്ക് എതിരെ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസ് നടപടികൾ പൂർത്തിയായാൽ സെഫിക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം.

കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്. പ്രതികളെ ശിക്ഷിച്ച സിബിഐ കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചതോടെ പ്രതി ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ജയിൽ മോചിതരാകുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply