സംഭൽ സംഘർഷം ; സ്ഥലത്തേക്കെത്തിയ മുസ്ലിം ലീഗ് എം.പിമാരെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് , എം.പിമാർ മടങ്ങി

ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിം ലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരുള്ള 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം ഉണ്ടാക്കാനല്ല പോവുന്നത്. സംഭലിലേക്ക് പോകാൻ ശ്രമം തുടരുമെന്നും ഇടി മുഹമ്മദ് എംപി പ്രതികരിച്ചു. നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച മുസ്ലിം ലീഗ് എംപിമാർ സ്ഥലത്ത് നിന്ന് മടങ്ങി. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply