ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്.

ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌.

ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply